■പ്രവാസം■(എന്റെ കവിത)
പ്രവാസം ------------------------------------ തൂക്കം നോക്കി വരിഞ്ഞുകെട്ടിയ പെട്ടിയും താങ്ങി ഞാൻ, നാട്ടിൽ പലവട്ടം വന്നുപോയി.. അധികരിച്ച ഭാരം സഞ്ചിയിലേക്കുമാറ്റി അധികാരികളെ പലവട്ടം പറ്റിച്ചിതാ.., അവധിക്കാലമാഘോഷിക്കാൻ പറന്നീടുന്നു..! നിഴലായ് പിന്തുടരുന്നാശകളും ബാധ്യതയും.., നിശ്ശ്ശബ്ദ സ്വപ്നമായിത്തുടരുന്നു മടക്കയാത്രയും..! ആഞ്ഞുവലിക്കുന്നേരമാഴ്ന്നിറങ്ങിടും ചെളി- യിലെപ്പാദങ്ങൾ പോലായിടുന്നെൻ പ്രവാസലോകം.. കരിയിലപോൽ നാളുകൾ പറന്നീടവേ... പലവട്ടമെൻപ്പെട്ടികൾ കടന്നുപോയ- യന്ത്രത്തിലൂടെ എൻ ദേഹവുമായി, പോകുന്ന നാൾവരും പറഞ്ഞിടാതെ..! ആരുമേക്കാട്ടിയില്ലന്നാളിലായിത്തിടുക്കമൊന്നും., പങ്കുകൊതിച്ചു വന്നതില്ലാരുമേ വിരുന്നൊന്നും..! "വാരിപ്പുണർന്നു തന്നിലേക്കുച്ചേർത്തീടുന്നിതാ, സ്നേഹം ചൊരിഞ്ഞൊരാപ്പിറന്ന മണ്ണ്..!" "ഇന്നോ നാളെയെന്നോർക്കാതെയയ്യോ.., പോയീടുന്നീഞ്ഞാനും നിങ്ങളുമെല്ലാം..!" ...