എന്നച്ഛൻ...(എന്റെ കവിത)
♡എന്നച്ഛൻ♡
....................................
അമ്മയാകും വികാരത്തിൻ മുന്നിലെന്നും
ഒളിമങ്ങിടും വിളക്കായിടുന്നച്ഛൻ...
ഒരു പുരുഷായുസ്സിൻ മുഴുവൻ വിയർപ്പും,
ചിന്തയും ഹോമിച്ചിടുന്നു കുടുംബത്തിനായി..
ഉരുകിടുന്നു സ്വയമെങ്കിലുമതറിയിക്കാതെ
താങ്ങി നിർത്തിടുന്നു തന്നാശ്രിതരെ..
തണൽ നൽകീടുമരയാലുപോലെ തൻ വീടിനുമീതെപ്പടർന്നുനിന്നീടുന്നിതാ..
അച്ഛൻ തന്നീടും സ്നേഹവും കരുതലും
പകരമാകില്ല മറ്റൊന്നിനാലും...!
"കാണാതെ പോകരുതാരുമാത്തിരിന്നാളത്തെ
കെടുത്തരുതേ...തെളിയില്ലതുപോൽ മറ്റാരും"..!!!
♥♥♥♥♥♥♥♥♥♥♥
♥♥♥♥♥♥♥♥♥♥♥
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ