ആഴ്ച പ്രതിഫലനം
കേരള പാഠാവലിയിലെ 'തുടിതാളം തേടി' എന്ന ഏകകത്തിലെ 'ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർ' സമ്പാദനം ചെയ്ത "മതിലേരിക്കന്നി" എന്ന പാഠഭാഗം ICT മാതൃകയിൽ പഠിപ്പിച്ചു കൊണ്ടാണ് ആറാം ആഴ്ച തുടക്കം കുറിച്ചത്.
അന്നേ ദിവസം (07.01.2019) ഉച്ചവരെ മാത്രം സ്കൂളിൽ ക്ലാസ്സുള്ളായിരുന്നതിനാൽ സഹപാഠിയായ വിഷ്ണു.പി.എ.യുടെ ക്ലാസ്സ് നിരീക്ഷിക്കുവാനായി മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്സ്.എസ്സിൽ പോയിരുന്നു.10.01.2019 ൽ ക്ലാസ്സിൽ ഭാവാഭിനയ മാതൃകയിലൂടെ പഠിപ്പിച്ചു.അന്നേ ദിവസം സഹപാഠികളായ ഫാത്തിമ സജീവിന്റെയും ഷെറീന.ആർ.ന്റെയും ക്ലാസ്സ് നിരീക്ഷിക്കുകയുണ്ടായി. അന്നു തന്നെ 3.30 ന് 9. D ക്ലാസ്സിൽ "പരിസ്ഥിതി ബോധം കുട്ടികളിൽ" എന്ന വിഷയത്തിൽ ഒരു ബോധവത്കരണ പരിപാടി (Conscientization Programme)
നടത്തുകയുണ്ടായി.
11.01.2019 ൽ ക്ലാസ്സിൽ ആശയ സമ്പാദന മാതൃകയിലൂടെ "നാമം'' എന്ന വ്യാകരണ ഭാഗം പഠിപ്പിച്ചു.അന്നേ ദിവസം സഹപാഠികളായ കീർത്തന. ആർ. നാഥിന്റെയും മഹിതയുടെയും ക്ലാസ്സ് നിരീക്ഷിക്കുകയുണ്ടായി. അന്ന് തന്നെ 2 മണിക്ക് 9. D ക്ലാസ്സിൽ സിദ്ധിശോധകം (Achievement Test) നടത്തി.
ബി.എഡ്ഡ്.പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തുന്ന അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസങ്ങളായിരുന്നു ഈ ഒരാഴ്ചക്കാലം.പഠിപ്പിക്കുവാനുള്ള എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർത്തു. പരിശീലനം അവസാനിപ്പിച്ചു തിരികെ വരേണ്ടി വന്നത് തികച്ചും വേദനാജനകമായിരുന്നു. കുട്ടികളും നല്ല ദു:ഖത്തിലായിരുന്നു. നല്ലൊരു സൗഹൃദാന്തരീക്ഷമായിരുന്നു സ്കൂളിലെ അധ്യാപകരിൽ നിന്നും അനധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നുമെല്ലാം ലഭിച്ചിരുന്നത്.
സ്കൂളിൽ നടത്തിയ പരിശീലനക്ലാസ്സുകളിൽ നിന്നും ഒരു നല്ല അദ്ധ്യാപിക എങ്ങനെയെല്ലാമായിരിക്കണമെന്നും എങ്ങനെയൊക്കെയാകുവാൻ പാടില്ല എന്നും തിരിച്ചറിയുവാൻ സാധിച്ചു..!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ