ആഴ്ച പ്രതിഫലനം

ബി.എഡ്ഡ്.പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തുന്ന അധ്യാപന പരിശീലനത്തിനായി ഇത്തവണയും നിക്ക് ലഭിച്ചത് "കൊട്ടിയം. എൻ.സ്സ്.എം.ജി.എച്ച്."സ്കൂളായിരുന്നു. എന്റെ കോളേജിൽ നിന്നും ഞങ്ങൾ പന്ത്രണ്ട് വിദ്യാർത്ഥിനികളായിരുന്നു ഈ സ്കൂളിലേക്ക് അധ്യാപന പരിശീലനത്തിനായി എത്തിയത്.ഞങ്ങൾ നവംബർ മാസം എട്ടാം തീയതിയാണ് സ്കൂളിലേക്ക് പരിശീലനത്തിനായി പോയിത്തുടങ്ങിയത്.
കോളേജിൽ നിന്നുമുള്ള ഞങ്ങളുടെ പ്രിൻസിപ്പാളിന്റെ കത്ത്, സ്കൂളിലെ പ്രധാന അധ്യാപികയായ " ബീന "ടീച്ചർ സ്വീകരിച്ചു കൊണ്ട് ഞങ്ങൾക്ക് സ്കൂളിൽ പ്രവേശനം നൽകി.
40 ദിവസത്തെ പരിശീലനവും ഈ സ്കൂളിൽ വച്ചു തന്നെയായിരുന്നതിനാൽ യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ തന്നെ ആദ്യ ദിവസം മുതൽ കുട്ടികളെഠിപ്പിച്ചു തുടങ്ങി. 40 ദിവസം പരിശീലനം നടത്തിയ 9.D ക്ലാസ്സിൽ തന്നെയാണ് ഇത്തവണയും പരിശീലനത്തിനായ് ലഭിച്ചത്.
കേരളപാഠാവലിയിലെ" അമ്പാടിയിലേക്ക് " എന്ന കവിതയും, അടിസ്ഥാനപാഠാവലിയിലെ "സഫലമീ യാത്ര" എന്ന കവിതയും ഞാൻ ഈരാഴ്ചയിൽ പൂർത്തീകരിച്ചു. കുട്ടികളെക്കൊണ്ട് എല്ലാ ദിവസവുംഠന പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും ചെയ്യിപ്പിച്ചിരുന്നു.അനുബന്ധ പ്രവർത്തനങ്ങളും കുട്ടികൾക്ക് പറഞ്ഞു കൊടുത്തിരുന്നു.
എല്ലാ ദിവസവും അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, ഇന്നത്തെ ചിന്താവിഷയം, ബൈബിൾ വാക്യം ,റോഡ് സുരക്ഷാ നിയമം, ദേശീയഗാനം എന്നിവ ഉണ്ടായിരിക്കും.
" നവംബർ 14 ശിശുദിനമായതിനാൽ " അന്നേ ദിവസം സ്കൂളിൽ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ പല പരിപാടികളും അവതരിപ്പിക്കുകയുണ്ടായി. ആക്ഷൻ സോംഗ്, സംഘഗാനം, പ്രസംഗം തുടങ്ങിയ നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. 6 B ക്ലാസ്സിലെ 'തസ്നിയ' എന്ന കുട്ടി നെഹ്റുവായി വേഷമണിഞ്ഞ് എത്തിയത് പരിപാടിയുടെ മാറ്റുകൂട്ടി.. സ്കൂളിലെ പ്രധാന അധ്യാപികയായ "ബീന " ടീച്ചർ ശിശുദിന സന്ദേശം നൽകി.സ്കൂളിനു ചുറ്റുമായി റാലിയും നടത്തിയിരുന്നു. തുടർന്ന് ലഡു വിതരണം ഉണ്ടായിരുന്നു.

പാഠഭാഗങ്ങൾ പഠിപ്പിച്ചും പഠനപ്രവർത്തനങ്ങൾ നടത്തിയും ഈ ഒരാഴ്ചക്കാലം കടന്നു പോയി...!

അഭിപ്രായങ്ങള്‍