10.12.2018 ലെ ഒരു ക്ലാസ്സോടുകൂടി സ്കൂളിൽ ക്രിസ്തുമസ് പരീക്ഷയും ക്രിസ്തുമസ് അവധികളുമൊക്കെ ആയിരുന്നു. ശേഷം 31. 12.2018ൽ ക്ലാസ്സുകൾ ആരംഭിച്ചു. അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമായതിനാൽ അന്ന് സ്കൂളിൽ പൊതുവെ കുട്ടികൾ ഉണ്ടായിരുന്നില്ല.. പിറ്റേ ദിവസം (01.01.2019) മുതൽ കേരള പാഠാവലിയിലെ 'തുടിതാളം തേടി 'എന്ന ഏകകത്തിലെ "നാരായന്റെ " "തേൻവരിക്ക" എന്ന പാഠം പഠിപ്പിച്ചു തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ ആ പാഠം പഠിപ്പിച്ചു തീർത്തു. 04.01.2019 ൽ അശ്വതി . എ.യുടെ ക്ലാസ്സ് നിരീക്ഷിക്കുകയുണ്ടായി. 05.01.2019 ൽ അനഘ .ഗോപാലിന്റെ ക്ലാസ്സ് നിരീക്ഷിക്കുകയുണ്ടായി. അന്നേ ദിവസം ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി വിഷയാധ്യാപികയായ ജയപ്രതിഭ ടീച്ചർ വന്നിരുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചും പഠന പ്രവർത്തനങ്ങൾ ചെയ്യിച്ചും സഹപാഠികളുടെ ക്ലാസ്സുകൾ നിരീക്ഷിച്ചും ഈ ഒരാഴ്ചക്കാലം കടന്നു പോയി.. !